പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം, ഒടുവില്‍ കത്തിക്കുത്ത്

പത്തനംതിട്ട കണ്ണങ്കരിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു. മദ്യപാനത്തിനുശേഷം തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സംഭവം നടന്നത്. പരുക്കേറ്റ തൊഴിലാളികളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗാള്‍ സ്വദേശി ഗിത്തുവിനാണു കുത്തേറ്റത്. സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് സംഭവം. ഒരുമിച്ചു താമസിക്കുന്നവര്‍ ചേരിതിരിഞ്ഞു തമ്മില്‍ തല്ലുകയായിരുന്നു. മരക്കഷ്ണം കൊണ്ടടിക്കുകയും പിന്നാലെ കത്തിയെടുത്തു കുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News