പൊലീസ് എത്തുമ്പോള്‍ മോഷണവസ്തുക്കള്‍ ചാക്കിലാക്കുന്ന തിരക്കില്‍ മോഷ്ടാക്കള്‍; പെരുമ്പാവൂരില്‍ മൂന്ന് പേര്‍ പിടിയില്‍

പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍. മൊബൈല്‍ മോഷ്ടിച്ച ബിഹാര്‍ സ്വദേശികളായ ലാല്‍ജി കുമാര്‍(25), രാകേഷ് കുമാര്‍ (27), ആളൊഴിഞ്ഞ ഹോട്ടലില്‍ മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി അനാറുല്‍ ഷേക്ക് (53) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

ALSO READ: തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്; അന്താരാഷ്ട്ര അംഗീകാരത്തിന്‍റെ നിറവിൽ തലസ്ഥാനം

വല്ലം കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. ഇവര്‍ രണ്ട് ദിവസം ഇവിടെ ജോലി ചെയ്തിരുന്നു. തൊഴിലാളികളുടെ മുറിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്.

ALSO READ:സീതാറാം യെച്ചൂരി ഭവന്‍ നാടിന് സമര്‍പ്പിച്ചു; എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

മലമുറിയില്‍ പൂട്ടിക്കിടക്കുന്ന ഹോട്ടലില്‍ ആളനക്കം കേട്ട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിക്കുമ്പോള്‍ മോഷ്ടാവ് സാധന സാമഗ്രികള്‍ ചാക്കില്‍ നിറയ്ക്കുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാള്‍ പറഞ്ഞു. മയ്ക്കു മരുന്ന് കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി. ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫിയുടെ നേതൃത്വത്തില്‍ പി.എം റാസിഖ്, റിന്‍സ്. എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News