ഇതര സംസ്ഥാന തൊഴിലാളികളുടെ രെജിസ്ട്രേഷൻ ഉറപ്പാക്കാൻ സർക്കാർ നടപടി തുടങ്ങിയെന്ന് മന്ത്രി പി രാജീവ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ഉറപ്പുനൽകി.
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ശവസംസ്കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധികളോ മന്ത്രിയോ പങ്കെടുത്തില്ലായെന്ന ആരോപണങ്ങൾക്ക് ഇവിടെ അടിസ്ഥാനമില്ല.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പൊലീസ് ചെയ്തു വരുന്നു. കുട്ടിയുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
പൊലീസിലേക്ക് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത് വൈകിയാണ്. പക്ഷേ പരാതി ലഭിച്ച ഉടൻ തന്നെ പൊലീസിൻ്റെ ഭാഗത്തെ ഇടപെടൽ മൂലമാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടിയുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും ഏറെ നേരം ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്
ALSO READ: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here