ജമ്മുകശ്മീരില്‍ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീകരര്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു കൊന്നു.  ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം പുരോഗമിക്കുന്ന ഒരു തുരങ്കത്തിന് സമീപമാണ് സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ സേന സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്.

ALSO READ: ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

സെന്‍ട്രല്‍ കശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗിനെ ഗഗന്‍ഗീറുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളാണിവര്‍ എന്നാണ് പ്രാഥമിക വിവരം.

ALSO READ: തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്‍റ്  സെന്‍ററിനെ യൂണിസെഫിന്‍റെ നോളജ് പാര്‍ട്ണറാക്കുന്നു; പ്രഖ്യാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തില്‍ ശക്തമായി അപലപിച്ചു. ഒക്ടോബര്‍ 18ന് ബിഹാറില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട ഇയാളുടെ മൃതദേഹം ഷോപ്പിയാന്‍ ജില്ലയിലെ സൈനപോറയിലെ വഡുന പ്രദേശത്ത് നിന്നും പ്രാദേശികരാണ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News