വിവാഹത്തിന് മുന്‍പ് ജനിച്ചതിനാല്‍ കൊന്നു; ഇടുക്കിയിലെ നവജാത ശിശുവിന്റേത് കൊലപാതകം; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികള്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സാധുറാം, മാലതി എന്നിവരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം കമ്പംമെട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് അതിഥി തൊഴിലാളികള്‍ നാട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നതാണെന്ന് ഇവര്‍ സമ്മതിച്ചു. വിവാഹത്തിന് മുന്‍പ് കുഞ്ഞ് ജനിച്ചതിനാല്‍ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News