മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന് തിരുവല്ല ഒരുങ്ങി; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണവും സംയുക്തമായി സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടുനില്‍ക്കുന്ന ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷന്‍ കോണ്‍ക്ലേവ് – 2024 നാളെ ( 18-1-2024) ആരംഭിക്കും. വൈകിട്ട് 4ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ചെയര്‍മാന്‍ എസ് രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ടി എം തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ എ പത്മകുമാര്‍ സ്വാഗതം പറയും.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, കെ ബി ഗണേശ് കുമാര്‍, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സാഹിത്യകാരന്‍ ബെന്യാമfന്‍, സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം എക്‌സ് എം എല്‍, നോര്‍ക്കാ റൂട്‌സ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ജോസ് കെ മാണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജെനീഷ്‌കുമാര്‍, പ്രമോദ് നാരായണ്‍, വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി പി ബി ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ റോഷന്‍ റോയി മാത്യു നന്ദി പറയും. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസ്വി-ശിവമണി ടീമിന്റെ മ്യൂസിക് ഈവന്റ് നടക്കും.

ഉദ്ഘാടനത്തിനായി 15000 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന കൂറ്റന്‍ പന്തല്‍ പബ്ലിക് സ്റ്റേഡിയത്തില്‍ ഒരുക്കി കഴിഞ്ഞു. തുടര്‍ന്നുള്ള 3 ദിവസങ്ങളില്‍ തിരുവല്ല സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാള്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയം, ശാന്തി നിലയം, തിരുവല്ല ഗവണ്‍മെന്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ആഡിറ്റോറിയം, തിരുവല്ല മാര്‍ത്തോമാ കോളേജ് എന്നിങ്ങനെ 5 വേദികളിലായി മൈഗ്രേഷന്‍ കോണ്‍ക്ലേവ് നടക്കും.

Also Read : കെഎസ്ആര്‍ടിസി ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരംഭകത്വ വികസനം എന്നിവ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. 75 വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 3000 പ്രതിനിധികള്‍ പങ്കെടുക്കും. ഓണ്‍ലൈനായി ഒരു ലക്ഷത്തിഇരുപതിനായിരം പേര്‍ പങ്കെടുക്കും.

വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസികളുടെ പങ്ക് എന്നതാണ് കോണ്‍ക്ലേവിന്റെ കേന്ദ്ര പ്രമേയം. പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സര്‍വ്വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ  പരിശീലനത്തിനും തൊഴില്‍ നല്‍കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ 4 വിഷയങ്ങളിലാണ് കോണ്‍ക്ലേവ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്.

പ്രവാസികളുമായി ബന്ധപെട്ട മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യും. 1, 20,607 പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 19 ന് രാവിലെ വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരും. www.migrationconclave.com എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ടി എം തോമസ് ഐസക് ബന്യാമിന്‍ (സംഘാടക സമിതി ചെയര്‍മാന്‍) എ പത്മകുമാര്‍ എക്‌സ് എംഎല്‍എ ( ജനറല്‍ കണ്‍വീനര്‍) റോഷന്‍ റോയ് മാത്യു (ജോയിന്റ് കണ്‍വീനര്‍), റോഷന്‍ റോയി മാത്യു, റാണി ആര്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News