മൈഗ്രേഷൻ കോൺക്ലേവ് 2024; ഉദ്ഘാടനം ഇന്ന്

മൈഗ്രേഷൻ കോൺക്ലേവ് 2024 ന് തിരുവല്ല ഒരുങ്ങി. വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലെവ്‌ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണവും സംയുക്തമായി തിരുവല്ലയിൽ സംഘടിപ്പിക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ആഗോള പ്രവാസി മലയാളി സംഗമമാണ് മൈഗ്രേഷൻ കോൺക്ലേവ്. വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരംഭകത്വ വികസനം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാകും.

ALSO READ: എസ്എഫ്‌ഐക്ക് എതിരെയുള്ള ആക്രമണം: മഹാരാജാസ് കോളേജ് അടച്ചു

75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാന ളിൽ നിന്നുമുള്ള 3000 പ്രതിനിധികൾ പങ്കെടുക്കും. ഓൺലൈനായി ഒരു ലക്ഷത്തിഇരുപതിനായിരം പേർ പങ്കെടുക്കും.പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവ്വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണി പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ 4 വിഷയങ്ങളിലാണ് കോൺക്ലേവ് പ്രധാനമായും ചർച്ച നടത്തുന്നത്. പ്രവാസികളുമായി ബന്ധപെട്ട മറ്റു വിഷയങ്ങളും ചർച്ചയാകും.

ALSO READ: വീണ്ടും 46,000ല്‍ താഴെ; നേരിയ കുറവുമായി സ്വർണ വില

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പ്രവാസികൾ നൽകുന്ന സംഭവനകൾക്കപ്പുറം അവരെ നാടിന്റെ മുന്നോട്ട് പോക്കിന് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന ചർച്ചകളാണ് മൈഗ്രേഷൻ കോൺക്ലെവിൽ നടക്കുകയെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മൈഗ്രേഷൻ കോൺക്ലെവിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനാകും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, കെ ബി ഗണേശ് കുമാർ, പി പ്രസാദ്, തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സ്റ്റീഫൻ ദേവസി -ശിവമണി ടീമിൻ്റെ മ്യൂസിക്‌ ഈവൻ്റ് നടക്കും.3 ദിവസങ്ങളിൽ തിരുവല്ലയിലെ 5 വേദികളിലായാണ് മൈഗ്രേഷൻ കോൺക്ലേവ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News