മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിവസത്തിലേക്ക്

മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിവസത്തിലേക്ക്. തിരുവല്ലയിൽ നടുക്കുന്ന ആഗോള പ്രവാസി സംഘമത്തിൽ വിവിധ വിഷയങ്ങളിൽ മേൽ ഇന്ന് സംവാദം ആരംഭിക്കും. ശനിയാഴ്ച പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് സംവാദങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മൈഗ്രേഷൻ കോൺക്ലേവ് 2024 ന് പ്രവാസികളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ ഒരു ലക്ഷത്തിൽ ഇരുപതിനായിരം കടന്നു.നാല് ആഗോള മേഖലകളായി തിരിച്ചാണ് സംവാദങ്ങൾ നടക്കുക. ആഗോളവികസന സംവാദത്തിനാണ് തിരുവല്ലയിൽ തുടക്കം കുറിക്കുന്നത്.

ALSO READ: ഹൂതി ആക്രമണം; തീപിടിച്ച അമേരിക്കൻ കപ്പലിലെ ജീവനക്കാരെ 
രക്ഷിച്ച്‌ ഇന്ത്യൻ നാവികസേന

വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവാസികളുടെ പിന്തുണ, നൈപുണി പരിശീലനം, സംരഭകത്വ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടക്കുക. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: സാബു തോമസ്, ഡിജിറ്റർ യൂണിവേഴ്സിറ്റി വി സി ഡോ: സജി ഗോപിനാഥ്, ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വി സി ഡോ.രാജശ്രീ തുടങ്ങിയ പ്രമുഖരാണ് വിഷയ അവതാരകരായി എത്തുക.

ALSO READ: ജാഗ്രത നിർദ്ദേശം; കേരള തീരത്ത് ഉയർന്ന തിരമാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News