മൈഗ്രേഷൻ കോൺക്ലേവ്-2024 ന് ഇന്ന് സമാപനം

തിരുവല്ലയിൽ മൂന്നുദിവസമായി നടന്നുവന്ന മൈഗ്രേഷൻ കോൺക്ലേവ്-2024 നു ഇന്ന് സമാപനം. രാവിലെ 9.30-ന് സമാപനദിനത്തിലെ ആദ്യസമ്മേളനം മുൻ എം.പി. എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ രാജു ഏബ്രഹാം അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസം, സംരംഭകത്വം, ഒരു പ്രവാസി പദ്ധതി എന്നീ വിഷയങ്ങളിൽ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് വികസന രേഖ അവതരിപ്പിക്കും. 12.30-ന് സമാപന സമ്മേളനം ചീഫ് വിപ്പ് എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും.

ALSO READ:ലോകത്തിന്റെ വിപ്ലവ സ്വപ്‌നങ്ങൾക്ക് കരുത്തേകിയ പ്രക്ഷോഭകാരി, ലെനിൻ ഓർമയായിട്ട് ഒരു നൂറ്റാണ്ട്

അതേസമയം കഴിഞ്ഞദിവസം മാർത്തോമ്മാ കോളേജിൽ നടന്ന സെമിനാറുകൾ എക്കണോമിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എൻ.ഹരിലാൽ ഉദ്ഘാടനം ചെയ്തു. ഡോ. ഇരുദരാജൻ അധ്യക്ഷനായി.

ഓൺലൈനായി വിദേശത്തുനിന്നും പ്രവാസികൾ ചർച്ചയിൽ പങ്കാളിയായി എന്നതാണ് കോൺക്ലേവിന്റെ മറ്റൊരു സവിശേഷത. പ്രവാസികളുടെ നേരിട്ടുള്ള പങ്കാളിത്തവും മൈഗ്രേഷൻ കോൺക്ലേവ്വിന്റെ 2024 ന്റെ മാറ്റുകൂട്ടി.

ALSO READ:അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിവസം പുതുച്ചേരി ജിപ്മറിന് അവധി നൽകിയതിനെതിരായ ഹർജി ഇന്ന് പരി​ഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News