മൈഗ്രേഷൻ കോൺക്ലേവ് 2024; സംവാദങ്ങൾക്ക് തുടക്കമായി

തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിൽ സംവാദങ്ങൾക്ക് തുടക്കമായി.ആഗോള തലത്തിൽ നാല് മേഖലയായി തിരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അമേരിക്ക മേഖലയുടെ ചർച്ചയോടെയാണ് ആഗോള പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. അമേരിക്ക ,ഇൻഡോ- ആസ്ട്രേലിയ ഗൾഫ് ,യൂറോപ്പ് എന്നീ മേഖലകൾ തിരിച്ചാണ് സംവാദങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.വയോജന സംരക്ഷണവും നൈപുണ്യ വികസനവും തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ചയായി.

ALSO READ: എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്നതായി തോന്നിയ കഥയാണ് മലൈക്കോട്ടൈ വാലിബൻ, നിങ്ങളുടെ മുന്നിലേക്ക് തരികയാണ്; മോഹൻലാൽ

ഓൺലൈനായി വിദേശത്തുനിന്നും പ്രവാസികൾ ചർച്ചയിൽ പങ്കാളിയായി. പ്രവാസികളുടെ നേരിട്ടുള്ള പങ്കാളിത്തവും മൈഗ്രേഷൻ കോൺക്ലേവ്വിന്റെ 2024 ന്റെ മാറ്റുകൂട്ടി. ആഗോള പ്രവാസി മലയാളി സംഗമത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്ന യുകെയിൽ നിന്ന് എത്തിയ ക്യുര്യൻ ജേക്കബ് പറഞ്ഞു. അമേരിക്കൻ മേഖലാ സംവാദം മന്ത്രി സജി ചെറിയാൻ .ഇന്ത്യ ആസ്ട്രേലിയ മേഖലാ സെമിനാർ മന്ത്രി എം ബി രാജേഷ് ഗൾഫ് മേഖലയുടെ ചർച്ച മുൻമന്ത്രി പി കെ ശ്രീമതിയും ഉദ്ഘാടന ചെയ്തു.

ALSO READ: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News