സിംഹത്തെ വിറപ്പിച്ചു: ‘തലമുറകളുടെ പോരാട്ട’ത്തിൽ ടൈസണെ വീഴ്‍ത്തി ജെയ്ക്ക്

JAKE PAUL

ബോക്സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തലമുറകളുടെ പോരാട്ടത്തിൽ ഇടിക്കൂട്ടിലെ ഇതിഹാഹസമായ മൈക്ക് ടൈസൺ വീഴ്ത്തി ജെയ്ക്ക് പോൾ. ടെക്‌സാസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 79-73
എന്ന സ്കോറിലാണ് ജെയ്ക്കിന്റെ ജയം.

മത്സരത്തിന്റെ എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും ജയം അദ്ദേഹത്തെ ഒപ്പം കൂട്ടിയില്ല. മൂന്നാം റൌണ്ട് മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ്  ജെയ്ക്ക് മുന്നോട് നീങ്ങിയത്. പല തവണ താരത്തെ വീഴ്ത്താൻ മൈക്ക് പരിശ്രമിച്ചുവെങ്കിലും പ്രായം അദ്ദേഹത്തെ തളർത്തി.

ALSO READ; സിംഹത്തെ വിറപ്പിച്ചു: ‘തലമുറകളുടെ പോരാട്ട’ത്തിൽ ടൈസണെ വീഴ്‍ത്തി ജെയ്ക്ക്

എക്കാലത്തെയും മികച്ച ഇതിഹാസ താരമാമെന്ന് ജെയ്ക്ക് പോൾ മത്സര ശേഷം പ്രതികരിച്ചു. അതേസമയം ഇത് തന്റെ അവസാന മത്സരമല്ലെന്ന് മൈക്ക് ടൈസണും പറഞ്ഞു.

ലോകമെമ്പാടുമുള്ള ബോക്സിംഗ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൈസൺ വീണ്ടും റിങ്ങിലേക്കെത്തുന്നതിന്റെ ത്രില്ലിലായിരുന്നു ഏവരും.
ഈ വർഷം ജൂലൈയിൽ നടത്താൻ നിശ്ചയിച്ച മത്സരമാണ് ഇന്ന് നടന്നത്. ടൈസൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് മത്സരം വൈകിയത്.മ ത്സരത്തിന് ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം ലഭിക്കുന്നതായാണ് റിപ്പോർട്ട് പുറത്ത വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk