ഠപ്പേ! റിങ്ങിലെത്തും മുൻപേ ടൈസന്റെ ഇടി വാങ്ങി ജെയ്ക്ക് പോൾ

mike tyson jake paul

ബോക്സിങ് പ്രേമികൾ ടെക്സസിലേക്ക് കണ്ണും നട്ടിരിക്കെ റിങ്ങിലെത്തും മുൻപേ അടികൂടി താരങ്ങൾ.ഇതിഹാസ ബോക്‌സർ മൈക്ക് ടൈസൺ ജെയ്‌ക്ക് പോളിന്റെ മുഖത്തടിക്കുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ടെക്‌സാസിലെ ആർലിംഗ്ടണിലുള്ള അടി&ടി സ്റ്റേഡിയത്തിൽ  നടക്കുന്ന വാശിയേറിയ ഇടിപ്പോരിന്  മുന്നോടിയായുള്ള അവസാന  ഭാര പരിശോധനക്കിടെയാണ്  നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ജെയ്ക്ക് പോൾ പ്രകോപിപ്പിച്ചപ്പോൾ ടൈസൺ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അടിപൊട്ടിയതോടെ ടൈസണെ ടീം അംഗങ്ങൾ വന്ന് പിടിച്ചുമാറ്റുന്നതും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും വീഡീയോയിൽ കാണാം.

ALSO READ; ലങ്കയിൽ ഇടത് തരംഗം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് ഭൂരിപക്ഷം

ഭാര പരിശോധനയിൽ  രണ്ട് താരങ്ങളുടെയും ഭാരം 230 പൗണ്ടിൽ താഴെയായിരുന്നു. പോളിന്റെ ഭാരം 227.2 പൗണ്ടും ടൈസന്റെത് 228.4 പൗണ്ടുമായിരുന്നു. ഭാര പരിശോധനനയ്ക്ക് ശേഷം ടൈസൺ വേദി വിടുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.അതേസമയം ടൈസന്റെ അടിയിൽ തനിക്ക് വേദനിച്ചില്ലെന്നും യഥാർഥ അടി ശനിയാഴ്ച റിങ്ങിൽ കാണാമെന്നും പോൾ പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള ബോക്സിംഗ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് നാളെ നടക്കുന്നത്.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൈസൺ വീണ്ടും റിങ്ങിലേക്കെത്തുന്നതിന്റെ ത്രില്ലിലാണ് ഏവരും.
ഈ വർഷം ജൂലൈയിൽ നടത്താൻ നിശ്ചയിച്ച മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്.ടൈസൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് മത്സരം വൈകിയത്.മത്സരത്തിന് ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം ലഭിക്കുന്നതായാണ് റിപ്പോർട്ട്. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം നെറ്റ്ഫ്ലിക്സിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News