മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് മിഖെയ്‌ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ മുൻ സ്‌ട്രൈക്കറായ അദ്ദേഹം ഭരണപക്ഷ പാർട്ടിയായ ജോർജിയൻ ഡ്രീമിന്റെ സ്ഥാനാർഥിയായിരുന്നു.ഒക്ടോബർ 26ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ജോർജിയൻ ഡ്രീം വിജയിച്ചിരുന്നു.
ALSO READ; നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് വേറെ ലെവൽ!
എന്നാൽ വലിയ വിവാദങ്ങളിലേക്കായിരുന്നു ഈ തെരഞ്ഞെടുപ്പ് നീങ്ങിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ചിരുന്നു. പാർട്ടിക്ക് റഷ്യയെ പിന്തുണയ്ക്കുന്ന നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടി പലരും ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയത്തെ അംഗീകരിച്ചിരുന്നില്ല.
അതേസമയം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്നും താൻതന്നെ സ്ഥാനത്ത് തുടരുമെന്നും നിലവിലെ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി പ്രഖ്യാപിച്ചു. കടുത്ത പാശ്ചാത്യപക്ഷവാദിയാണ സലോമി. അവരെ ഇംപീച്ച് ചെയ്യാൻ ജോർജിയൻ ഡ്രീം ശ്രമിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here