പൊതുസ്ഥലത്ത് നിന്ന് പുകവലിച്ചാൽ പണികിട്ടും! നിയന്ത്രണം കടുപ്പിച്ച് ഇറ്റലി

italy smoking ban

പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനം ഏർപ്പെടുത്തി ഇറ്റലിയുടെ സാമ്പത്തിക- ഫാഷൻ തലസ്ഥാനമായ മിലാൻ. സിറ്റി സ്ട്രീറ്റുകൾ, ആൾകൂട്ടങ്ങൾ എന്നിവിടങ്ങളിൽ വെച്ച് പുകവലിച്ചാൽ ഇനി കടുത്ത പിഴ ഇനി മുതൽ നൽകേണ്ടി വരും.

പൊതുസ്ഥലത്തവെച്ച് പുകവലിച്ചാൽ 40 മുതൽ 240 യൂറോ വരെയാണ് പിഴ അടയ്ക്കേണ്ടത്.2020-ൽ സിറ്റി കൗൺസിൽ പാസാക്കിയ മിലാൻ്റെ എയർ ക്വാളിറ്റി ഓർഡിനൻസ്, പുകവലി നിരോധനം കർശനമാക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് നഗരത്തിൽ നിയന്ത്രണം കടുപ്പിക്കുന്നത്.

ALSO READ; ആരാധികയെ ഹഗ് ചെയ്തതിന് ഇറാനിൽ പ്രമുഖ ഫുട്‌ബോള്‍ താരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

2021 മുതൽ, പാർക്കുകളിലും കളിസ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും പുകവലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, പൊതു സ്ഥലങ്ങളിലെ പുകവലിയിൽ നിന്നുള്ള സംരക്ഷണം, പൗരന്മാരുടെ ആരോഗ്യം എന്നിവ മുന്നിൽകണ്ടാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പടുത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

1975ലാണ് രാജ്യത്ത് ആദ്യമായി ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയത്.ആദ്യ ഘട്ടത്തിൽ പൊതുഗതാഗതത്തിലും ക്ലാസ് മുറികളിലും മറ്റ് ചില സ്ഥലങ്ങളിലുമാണ് പുകവലി നിരോധിച്ചത്. പിന്നീട് 1995ൽ മറ്റ് ചില പൊതുസ്ഥലങ്ങളിലേക്കും 2005ൽ എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും പുകലിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News