നല്ല മധുരമൂറും പാല്‍ കേക്ക് തയ്യാറാക്കിയാലോ ?

നല്ല മധുരമൂറും പാല്‍ കേക്ക് തയ്യാറാക്കിയാലോ ? രുചികരമായ പാല്‍ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : രാത്രിയില്‍ ഐസ്‌ക്രീമും ചോക്ലേറ്റും കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ചേരുവകള്‍

1.പഞ്ചസാര – അരക്കപ്പ്

വെള്ളം – ഒരു കപ്പ്

2.ഗോതമ്പുപൊടി – ഒന്നരക്കപ്പ്

3.മുട്ട – ഒന്ന്

നെയ്യ് – രണ്ടു വലിയ സ്പൂണ്‍

പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂണ്‍

ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍

ഏലയ്ക്കപ്പൊടി – അര ചെറിയ സ്പൂണ്‍

പാല്‍പ്പൊടി – രണ്ടു വലിയ സ്പൂണ്‍

4.ചെറുചൂടുപാല്‍ – രണ്ടു വലിയ സ്പൂണ്‍

5.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിച്ചു പാനി തയാറാക്കി വയ്ക്കുക.

ഗോതമ്പുപൊടി മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

ഇതിലേക്കു ചെറുചൂടുപാല്‍ അല്പാല്പമായി ചേര്‍ത്തു ചപ്പാത്തി മാവു പരുവത്തില്‍ കുഴച്ചെടുക്കുക.

Also Read : വെറും മൂന്നേ മൂന്ന് ചേരുവകള്‍ മതി; കിടിലന്‍ വാനില ഐസ്‌ക്രീം വീട്ടിലുണ്ടാക്കാം

ഇത് ഒരിഞ്ചു കനത്തില്‍ പരത്തി ദീര്‍ഘചതുരാകൃതിയില്‍ മുറിച്ച് എണ്ണയില്‍ വറുത്തു കോരുക.

ഇവ ചെറുചൂടുള്ള പഞ്ചസാരപ്പാനിയില്‍ 15 മിനിറ്റ് ഇട്ടുവച്ചതിനു ശേഷം വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News