പാല്‍ അത്ര നല്ല പുള്ളിയല്ല… പക്ഷേ ഇവയൊക്കെ കിടുവാണ്!

പാല്‍, കംപ്ലീറ്റ് ഫുഡ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എല്ലുകളുടെ ശക്തിക്കും ബലത്തിനുമായി പാലു കുടിക്കണമെന്നതാണ് പണ്ട് മുതല്‍ക്കേ എല്ലാവരും പറഞ്ഞു കേള്‍ക്കുന്നതും. എന്നാല്‍ പാലു കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ജനറ്റിക്ക് എപ്പിഡെമിയോളജി പ്രൊഫസര്‍ ഡോ ടിം സ്‌പെക്ടര്‍ പറയുന്നത്. പ്രായഭേദമന്യേ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പാല്‍ കുടിക്കുന്ന ശീലം ഒട്ടുമിക്ക പേര്‍ക്കുമുണ്ട്.

ALSO READ:  ലിജോയുടെ ആ സിനിമ എനിക്ക് വളരെ ഇഷ്ടമാണ് അതിനെപ്പറ്റി ഞാൻ ലിജോയോട് സംസാരിക്കാറുണ്ട്: ലോകേഷ് കനകരാജ്

പാല്‍ ആരോഗ്യകരമായ ഒരു പാനീയമല്ലെന്ന് തന്നെയാണ് ഡോ ടിം വ്യക്തമാക്കുന്നത്. മുതിര്‍ന്നവര്‍ പാലു കുടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെല്‍നെനസ് സ്റ്റെപ്‌സ് എന്ന പോഡ്കാസ്റ്റിലാണ് പാലിനെ കുറിച്ചുള്ള ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. എല്ലുകളുടെ ആരോഗ്യവും പാലും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നതാണ് വാസ്തവം. പാലു കുടിക്കുന്നത് വളര്‍ച്ചയെ സഹായിക്കും എന്നാല്‍ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു എന്നത് തെറ്റായ ധാരണയാണ്.

ALSO READ: കോഴിക്കോട് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരിയുൾപ്പടെ മൂന്ന് പേരെ അഞ്ചം​ഗ മദ്യപസംഘം ആക്രമിച്ചതായി പരാതി

എല്ല് പൊട്ടാനുള്ള സാധ്യത ഇതോടെ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ചായ, കാപ്പി എന്നിവയില്‍ പാലൊഴിച്ചു കുടിക്കുന്നതില്‍ പ്രശ്‌നമില്ല എന്നാല്‍ പാല്‍ മാത്രമായി കുടിക്കരുതെന്ന് ഡോ ടിം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ആശ്വാസകരമായ കാര്യം പാല്‍ ഉത്പന്നങ്ങള്‍ക്ക് ഈ പ്രശ്‌നമില്ലെന്നതാണ്. തൈര്, ചീസ് എന്ന പതിവായി കഴിക്കുന്നത് നല്ലതാണ്.

ALSO READ: ദളിതര്‍ ക്ഷേത്രത്തില്‍ കയറി; കര്‍ണാടകയില്‍ വിഗ്രഹം എടുത്തുമാറ്റി ഗ്രാമവാസികള്‍

ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here