രാജ്യത്ത് പാല്‍വില വര്‍ധിപ്പിച്ച് പാലുല്പാദന കമ്പനികളായ അമൂലും മദര്‍ ഡയറിയും

രാജ്യത്ത് പാല്‍വില വര്‍ധിപ്പിച്ച് പാലുല്പാദന കമ്പനികളായ അമൂലും മദര്‍ഡയറിയും. ലിറ്ററിന് 2 രൂപയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധിപ്പിച്ചതിലൂടെ മോദി സർക്കാർ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും, തെരെഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഇതിനായി കാത്തിരുന്നെന്നനും സി പി ഐ എം പൊളിറ്റ് ബ്യൂറോ വിമർശിച്ചു.

Also read:കനത്ത ചൂടിൽ ദുരിതത്തിലായ പക്ഷികൾക്കും ഇഴ ജന്തുക്കൾക്കും രക്ഷകനായി മുംബൈ മലയാളി

ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമേപോഴാണ് രാജ്യത്ത് പാല്‍ വില വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനവുമായി പാലുല്‍പാദന കമ്പനികളായ അമൂല്‍, മദര്‍ ഡയറിയും രംഗത്തു വന്നത്. ലിറ്ററിന് 2 രൂപ വീതം വര്‍ധിപ്പിച്ചതോടെ ഈ ബ്രാന്‍ഡുകളുടെ കീഴില്‍ വരുന്ന എല്ലാ പാലുത്പന്നങ്ങള്‍ക്കും വില വർധിച്ചു. പാല്‍ ഉല്‍പാദനച്ചെലവ് ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനികളുടെ ന്യായീകരണം.

Also read:കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍

അതേസമയം രാജ്യം കടുത്ത വിലക്കയറ്റം നേരിടുമ്പോൾ പാല്‍ വില വർധിപ്പിച്ചതിനെതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബി ജെപി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും, മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. വില വർധിപ്പിക്കാൻ തെരെഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തിരുന്നെന്നും സിപിെഎഎം പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News