സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പാലുത്പാദത്തില്‍ വന്‍ ഇടിവ്. പ്രതിദിനം 20 ശതമാനം ഉത്പാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. പ്രതീക്ഷിച്ച പാൽ കറന്നെടുക്കാൻ കഴിയാതെ വന്നതോടെ സാധാരണ ക്ഷീരകര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാർച്ചിൽ 10 ശതമാനമായിരുന്നു പാലിന്റെ ലഭ്യതക്കുറവ്. ഏപ്രിലിൽ അത് 20 ശതമാനമായി. അതായത് പ്രതിദിനം ഏതാണ്ട് ആറര ലിറ്റർ പാലിന്റെ കുറവ്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. ചൂട് കൂടുന്നതിനാൽ പ്രതീക്ഷിച്ച പാൽ കറന്ന് കിട്ടാത്ത സ്ഥിതി ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കി. മാത്രമല്ല ഉഷ്ണതരംഗമുന്നറിയിപ്പും സൂര്യാതപമേൽക്കുമോ എന്ന ഭയമുള്ളതിനാൽ വളർത്തുമൃഗങ്ങളെ മേയാൻ വിടാനും കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here