ദുബായിൽ ട്രാഫിക് സുരക്ഷ ലക്ഷ്യം വെച്ച് 278 ദശലക്ഷത്തിന്റെ തെരുവ് വിളക്കുകൾ

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി തെരുവ് വിളക്കുകൾക്കായി 278 ദശലക്ഷം ദിർഹത്തിന്റെ കരാർ നൽകി. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് 40 ഓളം പ്രദേശങ്ങളിലായിരിക്കും. 2023-2026 സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതിയുടെ ഭാഗമായിട്ടാണ് ദുബായിയുടെ വികസനത്തിനും നഗരവികസനത്തിനും അനുസൃതമായി റോഡ് സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭം.

ALSO READ: മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികള്‍; കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ മഹാപ്രവാഹം

2026-ഓടെ ഊർജ്ജ ഉപഭോഗത്തിൽ 55 ശതമാനം കുറവും ആയുസ്സ് 173 ശതമാനം വർദ്ധനയും വാഗ്ദാനം ചെയ്യുന്ന ഊർജ്ജ-കാര്യക്ഷമമായ LED സാങ്കേതികവിദ്യ ഉപയോഗിചുള്ള പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകളെ അപേക്ഷിച്ച് പുതിയ രീതികളായിരിക്കും ഇനിയുള്ള കാലത്ത് ഉണ്ടാവുക.

ALSO READ: വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വാഹനങ്ങളും കാൽനടയാത്രക്കാരും ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കൾക്കും ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ്. ട്രാഫിക് സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് അളവുകളും നഗര വളർച്ചയുടെ വേഗതയും ശ്രദ്ധാപൂർവ്വം പരിഗണിച്ചാണ് ഈ മേഖലകൾ തിരഞ്ഞെടുക്കുന്നത് എന്ന് ഡയറക്ടർ ജനറലും ആർടിഎയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News