മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പ്രതികാരം, പിൻവലിച്ച ആറര കോടി രൂപ ബാങ്ക് ജീവനക്കാരെ കൈ കൊണ്ട് എണ്ണിപ്പിച്ച കോടീശ്വരൻ

ചൈനയിലെ ഷാങ്ഹായിൽ കൊവിഡ് കാലത്ത് ഉണ്ടായി എന്ന് പറയപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രെദ്ധനേടുന്നത്. കൊവിഡ് കാലത്ത് ബാങ്കിലെ ജീവനക്കാരെ കൊണ്ട് ആറര കോടി രൂപ കൈ കൊണ്ട് എണ്ണിപ്പിച്ച് കോടീശ്വരൻ. നിയന്ത്രങ്ങൾ എല്ലാം നിലവില ഉള്ളപ്പോൾ മാസ്ക് ധരിക്കാൻ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് ജീവനക്കാരെ കൊണ്ട് ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യിക്കാൻ ഈ കോടീശ്വരൻ തീരുമാനിച്ചത്.

ALSO READ:സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറി: ഡിവൈഎഫ്‌ഐ

‘സൺവെയര്‍’ എന്ന് സോഷ്യൽ മീഡിയയിൽ പേരുള്ള ഈ കോടീശ്വരൻ ബാങ്കിൽ പോയപ്പോൾ മാസ്ക് ധരിക്കാത്തതിന് ഇദ്ദേഹത്തെ തടഞ്ഞു വയ്ക്കുകയും മാസ്ക് ധരിച്ച് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാരണത്താൽ ബാങ്കിലെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം ഒരു ദിവസം കൊണ്ട് പിൻവലിക്കാമോ അത്രയും പിൻവലിച്ചു.തുടർന്ന് എല്ലാം കൈ കൊണ്ട് എണ്ണി തിട്ടപ്പെടുത്തി തരാൻ സണ്‍‍വെയര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. മണിക്കൂറുകളോളം ഇരുന്ന് ജീവനക്കാര്‍ ഇദ്ദേഹത്തിന്‍റെ പണം കൈ കൊണ്ട് എണ്ണി.

ALSO READ:യുഎസിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍

താനിത് ചെയ്തുവെന്ന് സണ്‍‍വെയര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ സംഭവത്തിൽ ബാങ്ക് പ്രതികരിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിന് കൂട്ടാക്കിയില്ല, കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതാണ് തങ്ങള്‍ ചോദ്യം ചെയ്തത് എന്നെല്ലാമാണ് ബാങ്ക് അറിയിച്ചത്. ഇതിന്‍റെ വൈരാഗ്യമെന്ന നിലയിലാണ് ഇദ്ദേഹം ആറര കോടി രൂപ കൈ കൊണ്ട് എണ്ണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration