വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതിയ ന്യൂസിലാൻഡ് താരങ്ങൾക്ക് സമ്മാനമായി കോടിക്കണക്കിന് രൂപ. ഈ വർഷം ആദ്യം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വനിതാ ടി20 ലോകകപ്പ് വിജയികളുടെ സമ്മാനത്തുകയിൽ 134 ശതമാനം വർധന പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാൻഡിന് 2.34 ദശലക്ഷം യുഎസ് ഡോളർ (19.6 കോടി രൂപ) സമ്മാനമായി ലഭിച്ചു.
ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 1.17 മില്യൺ യുഎസ് ഡോളർ (9.8 കോടി രൂപ) ക്യാഷ് പ്രൈസും ലഭിച്ചു. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും മാത്രമല്ല, സെമി ഫൈനലിസ്റ്റുകൾക്കും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നു ടീമുകൾക്കും ക്യാഷ് പ്രൈസുണ്ടാകും. സെമി ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയയ്ക്കും വെസ്റ്റ് ഇൻഡീസിനും 6,75,000 ഡോളർ (5.7 കോടി രൂപ) വീതം ലഭിച്ചു.
ഗ്രൂപ്പ് ഘട്ട റാങ്കിംഗ് ഇപ്പോഴും ഫൈനലാക്കിയിട്ടില്ല. നാലു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയത്തോടെ, ടീം ഇന്ത്യ ആറാം സ്ഥാനത്തെത്താനും സമ്മാനത്തുകയായ 2,70,000 ഡോളർ (2.25 കോടി രൂപ) നേടാനും സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നു ടീമുകൾക്ക് ഒരേ സമ്മാനത്തുക നൽകും. ന്യൂസിലാൻഡിൻ്റെ കന്നി ടി20 ലോകകപ്പ് കിരീടമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here