‘ഏറ്റവും കരുത്തുറ്റ ഒരു ബ്രാന്റാണ് മിൽമ’: മുഖ്യമന്ത്രി

pinarayi-vijayan

ഏറ്റവും കരുത്തുറ്റ ഒരു ബ്രാന്റാണ് മിൽമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആകെയും മിൽമയുമായി ബന്ധപ്പെടുന്നവരാണ് എന്നും മുഖ്യമന്ത്രി. ഇത് ഒരു പുത്തൻ ചുവടുവെപ്പാണ് മിൽമയുടേത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് മൂർഖനാട് പുതിയ മിൽമ പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിരുന്നു മുഖ്യമന്ത്രി.

Also read: ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

‘ക്ഷീര കർഷകരുടെ ഉന്നമനത്തിന് ഈ പ്ലാന്റ് ഉപകാരപ്പെടും. ആവശ്യമുള്ളതിന്റെ 80 ശതമാനം പാൽ സംരഭിക്കാൻ കേരളത്തിനാകുന്നുണ്ട്. വലിയ വെല്ലുവിളികൾ ഈ മേഖല നേരിടുന്നുണ്ട്. ഈ മേഖലയിലെ വെല്ലുവിളികൾ മറികടക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നു.

Also read: “സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണം”; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി


പുതിയ മേഖലകൾ കണ്ടെത്താൻ കഴിയണം. കാർഷിക മേഖലയും അക്കാദമിക്ക് മേഖലയെയും സംയോജിപ്പിച്ചു കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ക്ഷീര മേഖലയെ ഉന്നമനത്തിന് ഇത് എപ്രകാരം ഉപയോഗപ്പെടുത്താമെന്ന് സർക്കാർ ആലോചിക്കുന്നത്’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News