മില്‍മ ‘കേക്ക് എക്സ്പോ 2023’ തുടങ്ങി

ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് മലബാര്‍ മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്മെന്റ് ഫൗണ്ടേഷനും (എംആര്‍ഡിഎഫ്) ചേര്‍ന്നൊരുക്കുന്ന ‘കേക്ക് എക്സ്പോ 2023 തുടങ്ങി’. എക്സ്പോയുടെ ഉദ്ഘാടനം കോട്ടാംപറമ്പ് മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലറില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി നിര്‍വഹിച്ചു.

READ ALSO:ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ആയ ചിത്രങ്ങള്‍ ഇനി എളുപ്പത്തില്‍ വീണ്ടെടുക്കാം; ഇതാ ഒരു എളുപ്പവഴി

സി.ഡബ്ലു.ആര്‍.ഡി.എം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി.സാമുവല്‍, മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ്, എംആര്‍ഡിഎഫ് സി.ഇ.ഒ ജോര്‍ജ്ജുകുട്ടി ജേക്കബ്, കോഴിക്കോട് മില്‍മ മാര്‍ക്കറ്റിംഗ് ഹെഡ് എം.സജീഷ്, ഡെയറി മാനേജര്‍ ആര്‍.എസ്.വിനോദ് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പി.ആര്‍.സന്തോഷ് എന്നിവര്‍ പങ്കെടുത്തു. കോട്ടാംപറമ്പ്, നടുവട്ടം എന്നിവിടങ്ങളിലെ മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലര്‍, മില്‍മ ഗ്രീന്‍ -കോട്ടൂളി, എരഞ്ഞിപ്പാലം മില്‍മ ഷോപ്പി എന്നിവിടങ്ങളിലാണ് കേക്ക് എക്സ്പോ നടക്കുന്നത്. ഡിസംബര്‍ 31 വരെയാണ് എക്സ്പോ.

READ ALSO:മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം; ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍

മലബാര്‍ മില്‍മയും എംആര്‍ഡിഎഫും വിപണിയിലിറക്കിയിട്ടുള്ള വിവിധ ഫ്ളേവറുകളില്‍ രുചികരവും ഗുണമേന്മയുമുള്ള കേക്കുകള്‍ മിതമായ വിലയില്‍ എക്സ്പോയില്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News