ലോക ക്ഷീര ദിനം: ക്ഷീര കര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍

ക്ഷീരകര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍. ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിക്കും. നിലവിലെ വിലയായ 45. 95 രൂപ എന്നത് വര്‍ധിച്ച് ശരാശരി 47. 95 രൂപയിലേക്ക് ഉയരും. അതേസമയം കാലിത്തീറ്റയ്ക്ക് 250 രൂപ വീതം സബ്‌സിഡി നല്‍കി 2019ലെ വിലയായ 1174 രൂപയില്‍ കുറവില്‍ ലഭ്യമാകും. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്നു മാസങ്ങളിലേക്കാണ് ആനുകൂല്യം. ചരിത്രത്തില്‍ ആദ്യമായാണ് മഴക്കാലത്ത് മലബാര്‍ മില്‍മ അധിക പാല്‍വിലയും അഞ്ചുവര്‍ഷം മുമ്പുള്ള വിലയില്‍ കാലിത്തീറ്റയും നല്‍കുന്നത്.

ALSO READ:  ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തത്: എം വി ഗോവിന്ദൻ മാസ്റ്റർ

ഈയിനത്തില്‍ 12കോടി രൂപ അടുത്ത മൂന്നു മാസം മലബാറിലെ ക്ഷീര കര്‍ഷകരിലേക്കെത്തും. ഓരോ പത്തു ദിവസവും പാല്‍വിലയോടൊപ്പം വര്‍ധിപ്പിച്ച അധിക പാല്‍വിലയും കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി ക്ഷീര സംഘങ്ങള്‍ക്ക് കൈമാറും. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 250 രൂപ വീതവും ടിഎംആര്‍ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 50 രൂപ വീതവും സബ്സിഡി നല്കും. ഈയിനത്തില്‍ അഞ്ച് കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ 1420 രൂപ വിലയുള്ള മില്‍മ ഗോമതി കാലിത്തീറ്റ സബ്സിഡി കിഴിച്ച് 1170 രൂപയ്ക്കാണ് ലഭിക്കുക. 2019ല്‍ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടെ വില 1174 രൂപയായിരുന്നു. അതിനേക്കാളും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ നല്‍കാന്‍ പോകുന്നത്.

ALSO READ: ‘കാറ്റ് കനക്കും കരുതൽ വേണം’, ശക്തമായ കാറ്റിനെ എങ്ങനെ നേരിടാം? പൊതുജാഗ്രത നിർദേശങ്ങൾ അറിയാം

മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷകരും 1200-ഓളം വരുന്ന ആനന്ദ മാതൃകാ ക്ഷീര സംഘങ്ങളും മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണ്. പാലുത്പാദനവും സംഭരണവും വര്‍ദ്ധിക്കുന്ന മഴക്കാലത്തും അധിക പാല്‍വിലയും കാലിത്തീറ്റ സബ്സിഡിയും നല്‍കി പുതുചരിത്രം സൃഷ്ടിക്കൂകയാണ് മലബാര്‍മില്‍മ. പാലുത്പാദന ചെലവ് കുറച്ച് കര്‍ഷക ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഇതു വഴി മലബാര്‍ മില്‍മ ലക്ഷ്യമാക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News