‘തിരുപ്പതി ലഡു വിവാദത്തിൽ ആരോപണ വിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല’: മിൽമ

തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് മിൽമ. ദിണ്ടിഗൽ ആസ്ഥാനമായ എ ആർ ഡയറിയിൽ നിന്നും മിൽമ നെയ്യ് വാങ്ങിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല എന്നും, 2016നുശേഷം ആ കമ്പനിയുമായി മിൽ‌മയ്ക്ക് ഒരു ബിസിനസ് ഇടപാടും ഉണ്ടായിട്ടില്ല എന്നും മിൽമ വ്യക്തമാക്കി.

Also read:കേന്ദ്ര സർക്കാർ വനം -വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം പ്രക്ഷോഭത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും കണ്ടെത്തിയതിനെ തുടർന്ന് വിവാദത്തിലായ സ്ഥാപനമാണ് എ ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. ദിണ്ടി​ഗൽ കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സംഭവം വിവാദമായതോടെയാണ് മിൽമ വിശദീകരണവുമായി രം​ഗത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News