വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ. ഓണക്കാലത്ത് നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് ലിറ്റർ പാൽ വിറ്റഴിച്ചു. പാലുൽപന്നങ്ങളുടെ വിൽപ്പനയിലും മിൽമ റെക്കോർഡിട്ടു.

Also Read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും

ഓണക്കാലമായ ആഗസ്റ്റ് 25 മുതൽ 28 വരെയുള്ള നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് (1,00,56,889) ലിറ്റർ പാലാണ് മിൽമ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വർദ്ധനവ് ഇപ്രാവശ്യം ഉണ്ടായി. കഴിഞ്ഞ കൊല്ലം 94,56,621 ലിറ്റർ (തൊണ്ണൂറ്റിനാല് ലക്ഷത്തി അമ്പത്താറായിരത്തി അറുനൂറ്റി ഇരുപത്തിയൊന്ന്) പാലാണ് ഇതേ കാലയളവിൽ വിറ്റു പോയത്. കേരളത്തിലെ ക്ഷീര കർഷകരുടെ കൂട്ടായ അധ്വാനവും, മിൽമയിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് ഈ നേട്ടത്തിനുള്ള കാരണമെന്ന് മന്ത്രി ജെ ചിഞ്ചൂറാണി ഫെയ്സ്ബുക്കിൽ കുറിച്ചു.

പാലുൽപന്നങ്ങളുടെ വിൽപ്പനയിലും മിൽമയ്ക്ക് റെക്കോർഡ് നേട്ടം കൈവരിക്കാൻ. തൈരിന്റെ വിൽപ്പനയിൽ 15.44% വർദ്ധനവ് വന്നപ്പോൾ, മിൽമയുടെ മൂന്ന് യൂണിയനുകളുമായി 743 ടൺ നെയ്യും ഓണക്കാലത്ത് വിൽപ്പന നടത്തി.

Also Read: കാസര്‍ഗോഡ്‌ നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News