മില്‍മ സമരം: ചര്‍ച്ച ആരംഭിച്ചു

മില്‍മ സമരത്തില്‍ ചര്‍ച്ച ആരംഭിച്ചു. ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച നടക്കുന്നത്. സിഐടിയുസി ഐഎന്‍ടിയുസി നേതാക്കളുമായനാണ് ചര്‍ച്ച. മില്‍മ ചെയര്‍പേഴ്സണും എംഡിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ALSO READ: മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മില്‍മ സമരത്തില്‍ ചര്‍ച്ച ആരംഭിച്ചു. ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച നടക്കുന്നത്. സിഐടിയുസി ഐഎന്‍ടിയുസി നേതാക്കളുമായനാണ് ചര്‍ച്ച. മില്‍മ ചെയര്‍പേഴ്സണും എംഡിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ മില്‍മ പ്ലാന്റുകളില്‍ തൊഴിലാളികളുടെ സമരം. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പ്ലാന്റുകളില്‍ നിന്ന് വാഹനം പുറത്ത് പോകാതായതോടെ മൂന്നു ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമായിട്ടുണ്ട്.

ഉയര്‍ന്ന തസ്തികയില്‍ ഉള്ളവര്‍ക്ക് മാത്രം സ്ഥാനക്കയറ്റം നല്‍കുന്നുവെന്നും,നാലുവര്‍ഷമായി സാധാരണ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളികളുടെ സമരം.തിരുവനന്തപുരം അമ്പലത്തറയിലും, കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎന്‍ടിയുസി , സിഐടിയു പ്രവര്‍ത്തകര്‍ രാവിലെ ആറുമണി മുതലാണ് സമരം ആരംഭിച്ചത്.

ALSO READ: നാലുവര്‍ഷ ബിരുദ പ്രോഗ്രാം : എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ഡോ. ആര്‍ ബിന്ദു

പാലുമായി പോകേണ്ട ലോറികള്‍ ജീവനക്കാര്‍ തടഞ്ഞു. ആറുമണിവരെ പാലുമായി ലോറികള്‍ പോയതുകൊണ്ട് രാവിലെ പാല്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ പാലക്ഷാമം നേരിട്ട് തുടങ്ങി.പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ മൂന്ന് ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമാകും.

ഈ വിഷയത്തിലാണ് തൊഴിലാളി സംഘടന നേതാക്കളുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News