മില്‍മാ സമരം ഒത്തുതീര്‍പ്പായി: തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. അന്തിമ തീരുമാനം നാളെ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കും. സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രാഥമിക ധാരണയായി.

സിഐടിയു, ഐഎന്‍ടിയുസി യൂണിയന്‍ നേതാക്കളുമായി മില്‍മ ചെയര്‍പേഴ്‌സന്‍ നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പ്രമോഷന്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയില്‍ അന്തിമ തീരുമാനം നാളെ ബോര്‍ഡ് കൂടി തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ് പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളില്‍ തത്വത്തില്‍ ധാരണയായെന്ന് മില്‍മ ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി.

ALSO READ: സിപിഐഎം നേതാവ് സത്യനാഥന്റെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

മില്‍മ സമരത്തില്‍ ഇന്ന് വൈകിട്ടാണ് ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച നടന്നത്. സിഐടിയു നേതാവ് സലീം, എഎന്‍ടിയുസി നേതാവ് ജോസഫ് അടക്കമുള്ള നേതാക്കളാണ് സമരക്കാരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ മില്‍മ അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ മില്‍മ പ്ലാന്റുകളിലാണ് തൊഴിലാളികള്‍ സമരം നടത്തിയത്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പ്ലാന്റുകളില്‍ നിന്ന് വാഹനം പുറത്ത് പോകാതായതോടെ മൂന്നു ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമായിരുന്നു.

ALSO READ: നസ്‍ലിനെ കുറിച്ച് അന്നേ ഞാൻ മുരളി ഗോപിയോട് പറഞ്ഞിരുന്നു, അതിപ്പോൾ സത്യമായി: പൃഥ്വിരാജ്

ഉയര്‍ന്ന തസ്തികയില്‍ ഉള്ളവര്‍ക്ക് മാത്രം സ്ഥാനക്കയറ്റം നല്‍കുന്നുവെന്നും,നാലുവര്‍ഷമായി സാധാരണ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു തൊഴിലാളികളുടെ സമരം.തിരുവനന്തപുരം അമ്പലത്തറയിലും,കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎന്‍ടിയുസി , സിഐടിയു പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ആറുമണി മുതലാണ് സമരം ആരംഭിച്ചത്. പാലുമായി പോകേണ്ട ലോറികള്‍ ജീവനക്കാര്‍ തടഞ്ഞു. ആറുമണിവരെ പാലുമായി ലോറികള്‍ പോയതുകൊണ്ട് രാവിലെ പാല്‍ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാല്‍ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ പാലക്ഷാമം നേരിട്ട് തുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ മൂന്ന് ജില്ലകളിലും പാല്‍ ക്ഷാമം രൂക്ഷമാകുമെന്ന സാഹചര്യമുണ്ടായതോടെയാണ് ചര്‍ച്ച നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News