മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് 4.2 കോടി രൂപ മില്‍മയുടെ ഓണസമ്മാനം

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മലബാര്‍ മില്‍മ 4.2 കോടി രൂപ നല്‍കും. മലബാര്‍ മില്‍മ ഭരണ സമിതിയുടേതാണ് തീരുമാനം. ജൂലൈ മാസത്തില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപവീതം അധിക വിലയായി നല്‍കിയാണ് മില്‍മയുടെ ഓണക്കൈനീട്ടം. ജൂലൈമാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും. സംഘങ്ങള്‍ അതാത് കര്‍ഷകര്‍ക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്പ് കൈമാറും.

also read; ഓണാഘോഷ പരിപാടിയ്ക്ക് ഗവർണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ; സമ്മാനമായി ഓണക്കോടിയും

അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്പോള്‍ മില്‍മ ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും.. കഴിഞ്ഞ നാലു മാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ അധിക പാല്‍ വില നല്‍കുന്നത്. വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു.

also read; വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കും; സാങ്കേതിക സർവകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News