യുദ്ധഭൂമി കണക്കെ ഫ്‌ളോറിഡ; മില്‍ട്ടണ്‍ തകര്‍ത്തത് വീടുകള്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍

milton-hurricane

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ചത് വന്‍ നാശനഷ്ടം. യുദ്ധഭൂമി കണക്കെയാണ് ഫ്‌ളോറിഡയിലെ അധിക കൗണ്ടികളും. പല വീടുകളുടെയും മേല്‍ക്കൂരയും വാതിലുകളും ഉള്ളിലുണ്ടായിരുന്ന സാമഗ്രികളും കാറ്റില്‍ പറന്നുപോയി.

Also Read: മില്‍ട്ടണ്‍ കൊടുങ്കാറ്റ്; ഫ്ലോറിഡയില്‍ മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്ക്

വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുമുണ്ട്. കാറ്റിനെ തുടര്‍ന്ന് വൈദ്യുതി, കുടിവെള്ള വിതരണം വ്യാപകമായി വിച്ഛേദിക്കപ്പെട്ടു. സന്നദ്ധസംഘടനകളുടെ ഭക്ഷണവിതരണം ആയിരങ്ങള്‍ക്ക് അനുഗ്രഹമായി.

പ്രധാന നിരത്തുകളിലെങ്ങും അവശിഷ്ടങ്ങളാണ്. മരങ്ങള്‍ വ്യാപകമായി കടപുഴകി. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here