മിൽട്ടൺ ഫ്ലോറിഡയുടെ കരതൊട്ടു. അമേരിക്കയിലെ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്താണ് ബുധനാഴ്ച വൈകിട്ടോടെ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ആഞ്ഞടിച്ചത്. 125 ലേറെ വീടുകൾ നശിച്ചെന്നാണ് ഇന്നലത്തെ മാത്രമുള്ള കണക്ക്. പ്രദേശങ്ങളിൽ നിന്ന് ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read; പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്
ഉഷ്ണമേഖലാ – കൊടുങ്കാറ്റ് കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യത അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തേ തന്നെ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് ഫ്ലോറിഡയുടെ കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടവും പ്രദേശത്തുണ്ടായി.
സെപ്തംബര്‍ അവസാനത്തില്‍ കടുത്ത നാശം വിതച്ച ചുഴലിക്കാറ്റായിരുന്നു ഹെലന്‍. ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ അന്ന് ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് അന്നത്തെ കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടത്.ഫ്ളോറിഡ മുതല്‍ വിര്‍ജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും അന്ന് ഹെലൻ ചുഴലിക്കാറ്റ് കാരണമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here