കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മിമിക്രി, ഹാസ്യകലാ, നാടകവേദികളില്‍ നിറ സാന്നിധ്യമായിരുന്ന സിപി ഷാജിയെയാണ് വളയത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

also read- ‘ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധം’; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ

ജീവിതം മടുത്തുവെന്നും താന്‍ തന്റെ വഴിയേ പോകുന്നുവെന്നുമാണ് കത്തിലുള്ളത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: ജാനു.

also read- ഓണം വാരാഘോഷം മാധ്യമ അവാര്‍ഡ്; കൈരളിക്ക് രണ്ട് പുരസ്‌കാരങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News