തമിഴ്‌നാട്ടില്‍ മിനിബസ് മരത്തിലിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം, വീഡിയോ

തമിഴ്‌നാട്ടിലെ കള്ളികുറിച്ചിയില്‍ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം മമ്പാക്കം വാസൈപന്തലില്‍ നിന്നുള്ള 20 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്.

ALSO READ: തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവം, മുഖ്യപ്രതി ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ

മേട്ടൂര്‍ – ചെന്നൈ ത്രിച്ചി ജിഎസ്ടി റോഡിന് സമീപം ഉളുണ്ടര്‍പ്പേട്ടിലെത്തിയപ്പോഴാണ് മിനിബസ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മറ്റ് 14 പേരെ ആശുപത്രിയില്‍ എത്തിച്ചു.

ALSO READ: തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവം, മുഖ്യപ്രതി ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News