ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ക്ക് പരിക്ക്

എരുമേലി കുട്ടാപ്പായിപടിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. 6 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ മിനി ബസ് ഡ്രൈവറെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ കാലുകള്‍ക്ക് ഗുരുതര പരിക്ക് ഉണ്ട്.

ALSO READ:കെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ 600 ഒഴിവുകള്‍

നിലയ്ക്കലില്‍ നിന്നും തീര്‍ത്ഥാടകരെ കയറ്റാന്‍ പോയ മിനി ബസ്സും പമ്പയില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെയും നാല് തീര്‍ത്ഥാടകരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ശബരിമല പാതയില്‍ ഗതാഗത തടസം നേരിട്ടു.

ALSO READ:പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News