ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്..! മാവേലിക്കരയിൽ മിനി ജോബ് ഡ്രൈവ് നവംബര്‍ 19 ന്

job fair

ആലപ്പുഴയിൽ ഉദ്യോഗാർത്ഥികൾക്കായി മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. മിനി ജോബ് ഡ്രൈവ് നവംബര്‍ 19 ന് മാവേലിക്കര ഗവ. ബോയ്സ് ഹൈസ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി കോളേജില്‍ നടക്കും.

Also read: അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ സ്കോളർഷിപ്പോടെ പിഎച്ച്‌ഡി ചെയ്യാം; അപേക്ഷ നാളെ വരെ

മിനി ജോബ് ഡ്രൈവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറോളം ഒഴിവുകളിലേക്ക് അവസരം ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 20 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2344301, 9526065246.

Also read: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 5 വരെ


Mini Job Drive at Mavelikara on 19th November

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News