തൃശൂരില്‍ പാചകവാതക സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു

തൃശൂര്‍ മണലിയില്‍ പാചകവാതക സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. മണലി മടവാക്കരയില്‍ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പുതുക്കാട്ടുള്ള വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടര്‍ വിതരണത്തിനായി പോയ വാഹനമാണ് കത്തിയത്.

ALSO READ:സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. മടവാക്കരയില്‍ സിലിണ്ടര്‍ ഇറക്കിയശേഷം വാഹനം സ്റ്റാര്‍ട്ട് ചെയ്യന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കാബിനിലേക്കും തീ പടര്‍ന്നു. ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 40 സിലിണ്ടറുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുതുക്കാട് നിന്നും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

ALSO READ:അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചെന്ന് ജയ്‌റാം രമേശ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News