ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന മിനി എം സി എഫുകളുടെ സ്പെസിഫിക്കേഷൻ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. തൊഴിലുറപ്പ് മിഷൻ അംഗീകരിച്ച സ്പെസിഫിക്കേഷനിൽ നിർമ്മിക്കുന്നവ ചെറുതാണെന്നും കൂടുതൽ വലുപ്പമുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീകുമാർ നൽകിയ പരാതിയെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുനിർദ്ദേശം സർക്കാർ പുറപ്പെടുവിക്കും.
ALSO READ: സർക്കാരിന്റെ വിപണി ഇടപെടൽ; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: മുഖ്യമന്ത്രി
ശുചിത്വ മിഷൻ അംഗീകരിച്ച മാതൃകാ എസ്റ്റിമേറ്റ് പ്രകാരം 3 ച. മീറ്റർ വിസ്തീർണ്ണവും 1.8 മീറ്റർ ഉയരവുമാണ് നിലവിൽ മിനി എംസിഎഫുകളുടെ പരമാവധി വലുപ്പം. ഇവ പെട്ടെന്ന് നിറയുകയാണ് എന്ന പരാതി വ്യാപകമാണ്. അതിനാൽ വാർഡിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഒന്നോ രണ്ടോ ദിവസം സൂക്ഷിക്കാൻ വലിപ്പത്തിലുള്ള മിനി എം സി എഫുകൾ ആവശ്യമാണ്. 4x3x3 മീറ്റർ അളവിലുള്ള മിനി എം സി എഫ് നിർമ്മിക്കാൻ അനുവദിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ഇതിന് അനുമതിയില്ലാത്തതിനാൽ പല തദ്ദേശസ്ഥാപനങ്ങളും പ്രയാസത്തിലാണെന്ന് ബോധ്യമായതോടെയാണ് മന്ത്രിയുടെ പുതിയ തീരുമാനം.
മാലിന്യ സംസ്കരണ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കേരളത്തിന്, വിപുലമായ പശ്ചാത്തല സൗകര്യങ്ങക്ക് അനിവാര്യമാണ്. മിനി എം സി എഫുകളുടെ വികസനം സർക്കാർ ഇതിനകം തന്നെ തീരുമാനമെടുത്ത വിഷയമാണ്. പുതിയ തീരുമാനത്തിന്റെ ഗുണം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here