ചന്ദ്രന് കൂട്ടായി ഇനി ‘കുഞ്ഞമ്പിളി’. മിനി മൂണിനെ ഇനിമുതൽ ആകാശത്ത് കാണാം. ഇനിവരുന്ന രണ്ട് മാസക്കാലം ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിയ ശേഷം നവംബർ 25 ന് ചുറ്റൽ അവസാനിപ്പിക്കും. ‘2024 പി ടി 5’ എന്ന ഛിന്നഗ്രഹമാണ് ‘മിനി മൂൺ’ എന്നറിയപ്പെടുന്നത്. ഒരു സ്കൂൾ ബസിന്റെ വലിപ്പം മാത്രമാണ് മിനി മൂണിനുള്ളത്. 57 ദിവസം മിനി മൂൺ ഭൂമിയെ ചുറ്റും. ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മിനി മൂണിനെ ഗുരുത്വബലം ബലമായി പിടിച്ച് അടുപ്പിക്കുകയായിരുന്നു.
നവംബർ അവസാനത്തോടെ ചുറ്റലിൽ തന്നെ ഇത് അകന്നു ഭൂമിയിൽ നിന്നും ദൂരേക്ക് പോകും. വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറുതാണ്. ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകില്ല. 1981ലും 2022ലുമാണ് ഇത്തരം മിനി മൂൺ പ്രതിഭാസങ്ങൾ ഭൂമിക്കടുത്തെത്തിയത്. ഇത്തവണ ഭൂമിയിൽ നിന്നും അകന്ന ശേഷം മിനി മൂൺ 2055 ൽ വീണ്ടും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here