കുടിവെള്ള വിതരണം നടത്തുന്ന മിനി ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കുടിവെള്ള വിതരണം നടത്തുന്ന മിനി ടിപ്പറും കാറും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന പുതുശ്ശേരിഭാഗം കിളിയറകുന്നുംപുറത്ത് റിനു (42), കാറില്‍ യാത്ര ചെയ്ത കുളക്കട ദിനു ഭവനില്‍ ദിവ്യ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: ലൈവ് ചെയ്യുന്നതിനിടെ കത്തിയും, ബിയർ കുപ്പിയും വീശി; 24 ന്യൂസിലെ വാർത്ത സംഘത്തിന് നേരെ ആക്രമണം

വെള്ളിയാഴ്ച വൈകീട്ട് 3.30-ന് കെ.പി.റോഡില്‍ സെന്‍ട്രല്‍ ജങ്ഷനു സമീപം മരിയ ആശുപത്രിയ്ക്കു മുന്‍പിലായിരുന്നു അപകടം. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡുകളില്‍ കുടിവെള്ളം വിതരണം ചെയ്യാനായി പോകുകയായിരുന്നു ടിപ്പര്‍. അടൂരില്‍ നിന്നും അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി റോഡിന് കുറുകെ കിടന്ന കാര്‍ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News