പത്തനംതിട്ട- പമ്പ പാതയില്‍ വിളക്കുവഞ്ചി ഭാഗത്ത് ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പമ്പയിലേയ്ക്ക് സാധനങ്ങളുമായി എത്തിയ ലോറിക്കാണ് തീ പിടിച്ചത്. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.
വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നതായി റോഡരികില്‍ നിന്നവര്‍ പറഞ്ഞതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
Read Also: ഇടുക്കി ബസ് അപകടം: പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
അതിനിടെ, ഇടുക്കി പുല്ലുപാറ ബസ് അപകടത്തില്‍ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്. സംഗീതിന്റെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടില്‍ സൂക്ഷിക്കും. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിലാണ്. അരുണ്‍ ഹരി, രമ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മാവേലിക്കര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here