ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്. കോട്ടയം കോരുത്തോട് കോസടിക്ക് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ മിനി ബസ് റോഡില്‍ മറിയുകയായിരുന്നു. തമിഴ്‌നാട് ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലം ആര്യങ്കാവിലും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടിരുന്നു. ബസ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഒരാള്‍ മരിക്കുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here