പാസഞ്ചർ ട്രെയിനുകളിൽ ഇനി മിനിമം നിരക്ക് 10 രൂപ; യാത്രക്കാർക്ക് ആശ്വാസം

കേരളത്തിൽ മെമു, എക്സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം. കൊവിഡ് ലോക്‌ഡൗണിന് മുൻപ് മിനിമം നിരക്ക് 10 രൂപയായിരുന്നു. ശേഷം ഇത് പുതുക്കുകയും, 30 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചുകഴിഞ്ഞു. എന്നാൽ ഏതൊക്കെ ട്രെയിനുകളിലാണെന്ന പട്ടിക ലഭിച്ചിട്ടില്ല.

Also Read; ‘ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവർക്ക് മേൽ വന്നുവീണത് പീരങ്കികൾ’, നിരപരാധികളെ കൊന്നൊടുക്കുന്നത് തുടർന്ന് ഇസ്രയേൽ 

കൊമേർഷ്യൽ വിഭാഗം കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയാക്കിയിട്ടുണ്ട്. റെയില്‍വേയുടെ യുടിഎസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓര്‍ഡിനറി’ വിഭാഗം എന്ന ഓപ്ഷൻ നിലവിൽ വന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ് ഇതിൽ. ബെംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേകൾ കൊവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ തന്നെ നടപ്പാക്കിയിട്ടുണ്ട്.

Also Read; ‘കണ്‍മണി അന്‍പോട്’; മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതാസമാഹാരം ഫെബ്രുവരി 28 ന് അൻവർ അലി പ്രകാശനം ചെയ്യും

45 കിലോമീറ്ററിന് 10 രൂപയെന്നതാണ് നിരക്ക്, അടുത്ത 25 കിലോമീറ്ററില്‍ അഞ്ചുരൂപ വര്‍ധിക്കും. നിലവില്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 30 രൂപയാണ് നിരക്ക്. 200 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോൾ എക്‌സ്‌പ്രസാണ്. 12 മെമു തീവണ്ടികളാണ് കേരളത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News