ചരിത്ര തീരുമാനവുമായി ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍. വനിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ചു. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക.
ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.
ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീര്‍ച്ചയായും ഇ്ത്യന്‍ ഫുട്ബോളിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാതാരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും ചൗബെ പറഞ്ഞു. വനിതാ ഫുട്ബോള്‍ ലീഗില്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കും.
മറ്റൊരു തീരുമാനവും ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സംസ്ഥാന ലീഗുകളില്‍ നിന്നും ഐ ലീഗ് രണ്ടാം ഡിവിഷനില്‍ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കാനാണ്‌ഫെഡറേഷന്‍ തീരുമാനം. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഈ നടപടിയുണ്ടാകുക. അതുകൊണ്ടുതന്നെ വരുന്ന രണ്ട് വര്‍ഷം ഇത്തരം ടീമുകള്‍ക്ക് വിദേശ താരങ്ങളെ സഹകരിപ്പിക്കാനാവില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here