ശരിയായ ഫിറ്റ്നെസ്സിലേക്കെത്താൻ വർക്കൗട്ട് മാത്രം മതിയോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ഫിറ്റ്നസ് ജേർണി ആരംഭിക്കുമ്പോൾ തന്നെ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ചെയ്യേണ്ട മിനിമം വ്യായാമങ്ങൾ എന്താണെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഒരാൾ വർക്കൗട്ടുകൾ തുടങ്ങുമ്പോൾ തന്നെ ആലോചിക്കുന്നത് ദിവസത്തിലും ആഴ്ചയിലുമൊക്കെ എത്രത്തോളം വ്യായാമം ചെയ്യണമെന്നുള്ളതാണ്.

Also Read; കുറച്ച് തേൻ മതി; മുഖം വെട്ടിത്തിളങ്ങും

വ്യായാമം ചെയ്യുന്നത് എത്രത്തോളം പ്രയോജനകരമാണെന്ന് ഗവേഷണം വരെ നടത്തി തെളിയിക്കപ്പെട്ടതാണെങ്കിലും, വ്യായാമ പ്രക്രിയയിലേക്ക് കടക്കുന്നതും അതുമായി പൊരുത്തപ്പെടുന്നതും വളരെ ശ്രമകരമാണ്. ഫിറ്റ്നസ് ശരീരത്തിനാവശ്യമായ ഒരു മരുന്നുപോലെയാണ്, അത് മനുഷ്യ ശരീരത്തിൽ ഫലപ്രദമായി സ്വാധീനിക്കണമെങ്കിൽ കുറഞ്ഞ ഒരു അളവിലെങ്കിലും വ്യായാമം ചെയ്തിരിക്കണം. ആരോഗ്യ സംരക്ഷണത്തിനും ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാനും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. അതുപോലെ തന്നെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണ ക്രമീകരണങ്ങളും ശ്രദ്ധ ചെലുത്തണം.

Also Read; മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News