പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഖനന നിയമ ഭേദഗതി ബില്‍ തീരദേശ കരിമണല്‍ മേഖലയെ ബാധിക്കില്ല: എന്‍ കെ പ്രേമചന്ദ്രന്‍

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഖനന നിയമ ഭേദഗതി ബില്‍ തീരദേശ കരിമണല്‍ മേഖലയെ ബാധിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായി എന്‍ കെ പ്രേമചന്ദ്രന്‍എം പി പറഞ്ഞു. തീരദേശ കരിമണല്‍ ഖനനം പൂര്‍ണ്ണമായും പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നും കേന്ദ്ര ഖനന മന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പ് നല്‍കിയതായി എം പി അറിയിച്ചു.

മണിപ്പൂരിലെ ചുരാചന്ദ്പൂ൪ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബില്ലില്‍ ടൈറ്റാനിയം അടങ്ങുന്ന മിനറലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തീരദേശത്തെ കരിമണലിനെ ഒന്നാം ഷെഡ്യൂളിലെ ബി പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ 2016 ലെ അറ്റോമിക് മിനറല്‍സ് കണ്‍സഷന്‍സ് റൂളിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ബാധകമാക്കി തീരദേശ കരിമണല്‍ ഖനനത്തെ സ്വകാര്യമേഖലയില്‍ നിന്നും ഒഴിവാക്കുമെന്ന് എം.പി വ്യക്തമാക്കി. ബീച്ച് സാന്റ് മിനറല്‍സിനെ മറ്റ് മിനറുകളില്‍ നിന്നും വ്യത്യസ്തമായി പരിഗണിച്ചാണ് നടപടികളില്‍ നിന്നും ഒഴിവാക്കുന്നത്.

Also Read: റിംഗ് റോഡ് നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; ഡോ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ഗതാഗത മന്ത്രി

നിലവിലെ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നാലും തീരദേശ കരിമണല്‍ ഖനനം പൊതുമേഖലയില്‍ നിക്ഷിപ്തമായിരിക്കുംനിയമത്തിലുണ്ടാകുന്ന അവ്യക്തതകള്‍ മൂന്ന് മാസത്തിനകം രൂപീകരിക്കുന്ന ചട്ടങ്ങളിലൂടെ ദൂരികരിക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പ് നല്‍കയതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News