18കാരനെ കുത്തിക്കൊന്ന് മൈനര്‍; മൃതദേഹത്തിന് മുകളില്‍ നൃത്തം

പതിനെട്ടുകാരനെ കുത്തിക്കൊന്ന് മൃതദേഹത്തിന് മുകളില്‍ നൃത്തം ചെയ്ത് മൈനര്‍ ആണ്‍കുട്ടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോ്ള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി തവണയാണ് പ്രതി യുവാവിനെ കുത്തിയത്. 350 രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം. ദില്ലിയിലെ വടക്കുകിഴക്കന്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അറുപതു തവണയാണ് കുട്ടി യുവാവിനെ കുത്തിയത്.

ALSO READ : ഉസ്താദ് ആയത് കൊണ്ട് പേടിയായിരുന്നു, ഒടുവിൽ അധ്യാപകർക്ക് മുൻപിൽ മനസ് തുറന്ന് പതിമൂന്നുകാരൻ

ആദ്യം 16കാരനായ പ്രതി യുവാവിനെ ശ്വാസം മുട്ടിച്ച് ബോധംകെടുത്തി. ഇതിന് ശേഷമാണ് നിരവധി തവണ ഭ്രാന്തമായ രീതിയില്‍ കുത്തികൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ മുന്‍പരിചയമൊന്നുമില്ലെന്നും മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ:  ഓട്ടോറിക്ഷ ഡ്രൈവർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

കൊലപാതകത്തിന് ശേഷം ഒരു ഇടവഴിയിലേക്ക് മൃതശരീരം വലിച്ചു കൊണ്ടുപോയ പ്രതി കൊല്ലപ്പെട്ട യുവാവിന്റെ കഴുത്തില്‍ വീണ്ടും വീണ്ടും കുത്തി അയാള്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തി. നിരവധി തവണ കാലുകൊണ്ട് തലയില്‍ ചവിട്ടി. തുടര്‍ന്ന് മൃതദേഹത്തിന് മുകളില്‍ കയറി നൃത്തം ചവിട്ടി. ഇത് ക്യാമറയില്‍ പതിയുകയും ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കല്‍ നിന്നും 350 രൂപ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News