രോഗിയുടെ പരിശോധന ഫലം അപ്ലോഡ് ചെയ്യുമ്പോഴാണ് ആർസിസി സൈബർ ആക്രമണം ഉണ്ടായതായി കണ്ടെത്തിയതെന്ന് മന്ത്രി വീണ ജോർജ്.പെട്ടന്ന് തന്നെ നടപടി സ്വീകരിച്ചുവെന്നും രോഗികളുടെ റേഡിയേഷൻ വിവരങ്ങൾ സുരക്ഷിതമാണ് എന്നും മന്ത്രി പറഞ്ഞു.
രണ്ട് കമ്പനിയുടെ സെർവർകൾക്കാണ് ആക്രമണം ഉണ്ടായത്.ആർസിസിയുടെ വെബ്സൈറ്റ് സുരക്ഷിതമാണ് എന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കൃത്യമായ ഇടപെടൽ നടത്തി.ആർ സി സി യുടെ ഒരു രേഖയും ചോർന്നിട്ടില്ല.പൊലീസ് അന്വേഷണം നടത്തുകയാണ്.ആശുപത്രി പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.
6 ആം ദിനം തന്നെ പ്രവർത്തനം പുനരാരംഭിച്ചു. വിവരങ്ങൾ സൂക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുസൃതമായി അത് പരിഷ്കരിക്കാനുള്ള ഇടപെടലും സർക്കാർ നടത്തുകയാണ് എന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here