വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏത് കാര്യം വരുമ്പോഴും അത് രാഷ്ട്രീയവത്ക്കരിച്ച് കാണിക്കുക എന്നത് ചിലരുടെ പൊതുസ്വഭാവമാണ്. ഇതൊരു രാഷ്ട്രീയ വിഷയമേ അല്ലെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. കാടിനകത്തുള്ള ചില പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് വന്യജീവികൾ കാടിറങ്ങുന്നത്. ആ പ്രശ്നത്തെ അങ്ങനെതന്നെ കാണേണം. ഈ വിഷയത്തിൽ സമഗ്രമായ ഒരു പരിഹാരം കാണാൻ കേരള ഗവൺമെന്റിന് മാത്രം കഴിയുന്ന ഒന്നല്ല. കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശനമായ നിയമങ്ങൾക്കും സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളുടെ വിധി ന്യായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് വനം വകുപ്പിന് പ്രവർത്തിക്കാൻ കഴിയുകയെന്നും മന്ത്രി പറഞ്ഞു. കാലോചിതമായ പരിഷ്‌കാരം വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന അഭിപ്രായം പൊതുവിൽ ഉണ്ട്. ഈ വിഷയം കേന്ദ്രത്തെ ഒന്നിലധികം തവണ അറിയിച്ചതാണ്. എന്നാൽ അതിൽ അനുകൂലമായൊരു പ്രതികരണം ഉണ്ടായില്ലയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതി രണ്ട് വർഷം മുൻപ് തന്നെ തയ്യാറാക്കിയിരുന്നു. സമഗ്രമായ റിപ്പോർട്ട് ഇതിലെന്ന് പറയുന്നത് ശെരിയല്ല. വനം വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള സംഘമാണ് ഇത് തയ്യാറാക്കിയത്. ഇക്കാര്യം കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതിൽ ധന സഹായം നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട്തന്നെ 620 കോടിയോളം രൂപ ചെലവ് വരുന്ന ഈ പദ്ധതി സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എന്ത് ചെയ്യാം എന്ന വിഷയങ്ങളാണ് ഈ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.
ALSO READ: ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here