മിഷൻ അരിക്കൊമ്പൻ: ജനങ്ങൾ സംയമനം പാലിക്കണം- മന്ത്രി എ കെ ശശീന്ദ്രൻ

ഇടുക്കി ചിന്നക്കനാലില്‍ ജനവാസ കേന്ദ്രങ്ങളിൽ  കറങ്ങുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കു വെടി വച്ചു പിടികൂടാന്‍ സാധിക്കാത്ത പ്രശ്നത്തില്‍ ജനങ്ങൾ സംയമനം പാലിക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ജീവന്‍ പണയം വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അവരുടെ മനോബലം ദുർബലപ്പെടുത്തുന്ന രീതിയില്‍ പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉണ്ടാകരുത് എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മാസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ പിടികൂടാനുള്ള ഉദ്യമത്തിൽ മുഴുകിയിരിക്കുകയാണ്. ഈ സ്ഥലത്തെ ദുര്‍ഘടമായ സ്ഥിതി ആ പ്രദേശത്തെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ചയും തുടരും. ഇതിൽ നിന്നും പിന്നോട്ടില്ല എന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു. ഇത്രയും നാള്‍ കാത്തിരുന്ന പ്രദേശവാസികളും ബന്ധപ്പെട്ടവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News