‘അരിക്കൊമ്പനെ തുറന്നുവിടുന്നത് ഇടുക്കിയിലല്ല; ജനവാസം കുറഞ്ഞ ഉള്‍വനമേഖലയില്‍’: മന്ത്രി എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ തുറന്നുവിടുന്നത് ഇടുക്കി ജില്ലയിലല്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുമെന്ന വാര്‍ത്തകളും ശരിയല്ല. ജനവാസം കുറഞ്ഞ ഉള്‍വന മേഖലയിലായിരിക്കും അരിക്കൊമ്പനെ തുറന്നുവിടുകയെന്നും മന്ത്രി പറഞ്ഞു. വളര്‍ത്തു മൃഗത്തെ കൈകാര്യം ചെയ്യുന്ന പോലെ വന്യമൃഗത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചാരണത്തിന് ശ്രമിച്ചുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അരിക്കൊമ്പന്‍ ദൗത്യം പ്രതികൂല സാഹചര്യത്തിലായിരുന്നു.അതിനെ ചെറുതായി കാണുന്ന സമീപനം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായി. വെടിവെയ്ക്കാന്‍ അനുകൂല സാഹചര്യം വേണം. ഓപ്പറേഷന്‍ ഒരു ദിവസം വൈകിയതിനെ വിമര്‍ശിക്കുന്ന സമീപനമുണ്ടായി. വന്യ ജീവികളെ സ്‌നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്ന വരുടെ പ്രയാസവും സര്‍ക്കാരിന് മുന്നില്‍ ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പന്‍ ദൗത്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ധീരമായി പ്രയത്‌നിച്ചു. കേരളത്തിലെ വനം വകുപ്പ് ഇന്ത്യയ്ക്കാക്കെ മാതൃകയാണ്. ദേശീയ നേതാക്കള്‍ കാര്യങ്ങള്‍ അറിയാതെ വിമര്‍ശിച്ചുവെന്നും മന്ത്രി പറഞ്ഞു. ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എങ്ങോട് മാറ്റും എന്ന് പറയാന്‍ പറ്റില്ല. കോടതി പോലും തീവ്ര നിലപാട് അംഗീകരിച്ചു. അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News